KeralaLatest NewsNews

‘ഇന്ത്യയുടെ കാല്‍ചുവട്ടില്‍ ചൈന’, ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച രാഹുലിന് മറുപടിയായി എസ് സുരേഷ് പങ്കുവെച്ച ഫോട്ടോ

ഇന്ത്യന്‍ പട്ടാളക്കാരന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്ന ചൈനീസ് പട്ടാളക്കാരന്റെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇതിന് മറുപടി നല്‍കിയത്

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിന് ചൈനക്കാരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുകയാണെന്നും, സൈന്യം അടിവാങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് രാജ്യമെങ്ങും വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ച രാഹുല്‍ ഗാന്ധിക്കെതിരെ നിരവധി പേരാണ് സമൂഹ മാധ്യമത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. ലോകം മുഴുവന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെ പുകഴ്ത്തുമ്പോള്‍, രാഹുല്‍ മാത്രം അവരെ തള്ളിപ്പറയുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ വിടുവായത്തരത്തിന് ബിജെപി നേതാവ് എസ്.സുരേഷും രംഗത്ത് എത്തി. ഇന്ത്യന്‍ പട്ടാളക്കാരന്
മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്ന ചൈനീസ് പട്ടാളക്കാരന്റെ ഫോട്ടോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇതിന് മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button