Latest NewsNewsFootballSports

2022 ഡിസംബര്‍ 18ന് മെസി ലോകകപ്പ് ഉയര്‍ത്തും: ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ഏഴ് വര്‍ഷം മുമ്പുള്ള പ്രവചനം!

ദോഹ: ഖത്തര്‍ ലോകകപ്പിൽ അർജന്റീന-ഫ്രാൻസ് ഫൈനൽ അങ്കം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ഇന്ന് രാത്രി 8:30 ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന നേട്ടം ലക്ഷ്യമിട്ടാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ കീഴിലുള്ള ഫ്രഞ്ച് പട പോരാട്ടത്തിനിറങ്ങുക. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫ്രഞ്ച് പട ലോകകിരീടത്തില്‍ മുത്തമിട്ടത്.

ഫുട്‌ബോള്‍ ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർ താരം ലയണല്‍ മെസിക്ക് ഇനി നേടാനുള്ളത് ലോകകപ്പ് കിരീടമാണ്. തന്റെ അവസാന ലോകകപ്പാണ് ഖത്തറിലേതെന്ന് പ്രഖ്യാപിച്ച മിശിഹായ്ക്കായി ലോക കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ആല്‍ബിസെലെസ്‌റ്റെകള്‍ ഫ്രഞ്ച് പടയെ നേരിടുക.

എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിട്ടുള്ള ഒരു പ്രവചനം ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഹോസെ മിഗ്വെല്‍ പൊളാന്‍കോ എന്ന സ്പാനിഷ് ഫുട്ബോള്‍ ആരാധകനാണ് പ്രവചനം നടത്തിയിരിക്കുന്നത്. അതും ഏഴ് വര്‍ഷം മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ച് 20നാണ് പൊളാന്‍കോ ഒരു ലോകകപ്പ് പ്രവചനം നടത്തിയത്.

2022 ഡിസംബര്‍ 18ന് ലയണൽ മെസി ലോകകപ്പ് ഉയര്‍ത്തുമെന്നും എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായി മാറുമെന്നാണ് ആ പ്രവചനത്തില്‍ പറയുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഇത് സത്യമാണോ എന്ന് വന്നു നോക്കാനും പൊളാന്‍കോ ട്വിറ്ററില്‍ കുറിച്ചിരുന്നു. മെസി കപ്പ് ഉയര്‍ത്തുമെന്നുള്ള പ്രവചനം ഒക്കെ പലരും മുമ്പ് നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായി ഡിസംബര്‍ 18 എന്ന തിയതിയൊക്കെ പൊളാന്‍കോ എങ്ങനെ പറഞ്ഞുവെന്നുള്ള അമ്പരപ്പിലാണ് ഫുട്ബോള്‍ ലോകം.

Read Also:- ഇന്ത്യ ചൈന സംഘർഷം: ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് കെജ്രിവാൾ

അതേസമയം, ഈ പ്രവചനം സത്യമാകട്ടെ എന്നുള്ള പ്രാര്‍ത്ഥനയിലാണ് അര്‍ജന്‍റീന ആരാധകര്‍. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി സൂപ്പർ താരത്തിന് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button