Latest NewsNewsInternational

ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ബുദ്ധ സന്യാസിമാര്‍, ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണ് 1962 അല്ല

താവാംഗിലെ പ്രസിദ്ധമായ ബുദ്ധവിഹാരത്തിന്റെ ചുമതലക്കാരെല്ലാം ഒറ്റക്കെട്ടായാണ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

താവാംഗ്: ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ കടന്നുകയറ്റത്തിനെതിരെ മുന്നറിയിപ്പുമായി ബുദ്ധ സന്യാസിമാര്‍. തവാംഗിലെ പുരാതനമായ ബുദ്ധവിഹാരത്തിന്റെ അധിപന്‍ ലാമ യാഷി ഖാവോയാണ് താവാംഗ് സംഭവത്തില്‍ ഇന്ത്യന്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാറിനും എല്ലാ പിന്തുണയും പ്രഖ്യാപിച്ചത്.

Read Also: ലോകകപ്പ് വിജയാഘോഷം കേരളത്തിൽ കൈവിട്ട കളിയായി: കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു, ഒരാൾക്ക് ഗുരുതരം

ചൈനയ്ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പിനെ അഭിനന്ദിച്ച തവാംഗിലെ ബുദ്ധ സന്യാസി സമൂഹം, ശക്തമായ പിന്തുണയാണ് നല്‍കുന്നത്. അരുണാചലിലെ മുഴുവന്‍ ജനങ്ങളോടും രാജ്യസുരക്ഷയ്ക്കായി ജാഗ്രത പാലിക്കണമെന്നും സന്യാസിമാര്‍ ആഹ്വാനം ചെയ്തു. ഇത് 1962 അല്ലെന്നും നരേന്ദ്ര മോദി ഭരിക്കുന്ന ഇന്ത്യയാണെന്നും ബുദ്ധ സന്യാസി മാര്‍ ഓര്‍മ്മിപ്പിച്ചു. താവാംഗിലെ പ്രസിദ്ധമായ ബുദ്ധവിഹാരത്തിന്റെ ചുമതലക്കാരെല്ലാം ഒറ്റക്കെട്ടായാണ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button