Latest NewsNewsAutomobile

പുതുവർഷത്തിൽ പുത്തൻ മാറ്റങ്ങളുമായി ഇന്ത്യ ഓട്ടോ എക്സ്പോ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം

ഇത്തവണ ഓട്ടോ എക്സ്പോയിൽ കൂടുതൽ തിളങ്ങുക ഇലക്ട്രിക് മോഡലുകളായിരിക്കും

രാജ്യത്ത് പുതുവർഷത്തിൽ പുത്തൻ മാറ്റങ്ങളുമായി ഇന്ത്യ ഓട്ടോ എക്സ്പോ എത്തുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ത്യ ഓട്ടോ എക്സ്പോ സംഘടിപ്പിച്ചിരുന്നില്ല. മൂന്ന് വർഷക്കാലം മുടങ്ങിയ ഇന്ത്യൻ ഓട്ടോ എക്സ്പോയാണ് പുതുവർഷത്തിൽ വീണ്ടും തിരിച്ചെത്തുന്നത്. 2023 ജനുവരിയിൽ ഡൽഹിയാണ് ഓട്ടോ എക്സ്പോയ്ക്ക് വേദിയാകുക. കൂടുതൽ പ്രതീക്ഷയോടെയാണ് ഏവരും ഓട്ടോ എക്സ്പോയെ കാത്തിരിക്കുന്നത്.

ഇത്തവണ ഓട്ടോ എക്സ്പോയിൽ കൂടുതൽ തിളങ്ങുക ഇലക്ട്രിക് മോഡലുകളായിരിക്കും. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 30 ഓളം ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ഓട്ടോ എക്സ്പോയിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കാൻ സജ്ജമായിട്ടുള്ളത്. 16-ാം മത് മോട്ടോർ ഷോയിൽ ടാറ്റാ മോട്ടോഴ്സ്, എം.ജി, ഹ്യുണ്ടായി തുടങ്ങിയ നിർമ്മാതാക്കളാണ് ഇലക്ട്രിക് വാഹനങ്ങൾ പരിചയപ്പെടുത്തുക.

Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments


Back to top button