Latest NewsNewsInternational

പാക് പോലീസും താലിബാന്‍ ഭീകരരും തമ്മില്‍ സംഘര്‍ഷം

പാകിസ്ഥാനിലെ പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത്, കൊടും ഭീകരരെ തുറന്നുവിട്ട് താലിബാന്‍

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ പോലീസ് സ്റ്റേഷന്‍ പിടിച്ചെടുത്ത് താലിബാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ സ്റ്റേഷന്‍ കയ്യടക്കിയ താലിബാന്‍, കൊടും ഭീകരരെ മോചിപ്പിച്ചു. തെഹ്രീര് ഇ താലിബാന്‍ പാകിസ്ഥാന്‍ ഭീകരര്‍ ബന്നു കന്റോണ്‍മെന്റിലേക്ക് നുഴഞ്ഞുകയറി സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നുവെന്ന് പാക് പോലീസ് അറിയിച്ചു. ഇവര്‍ കൊടും കുറ്റവാളികളെ മോചിപ്പിക്കുകയും ചെയ്തു. താലിബാന്‍ ഭീകരര്‍ പ്രദേശം കൈയ്യടക്കി വച്ചിരിക്കുകയാണെന്നാണ് വിവരം.

Read Also: വോട്ടെടുപ്പിൽ തിരിച്ചടി നേരിട്ട് ഇലോൺ മസ്ക്, സർവ്വേ ഫലം അറിയാം

ഭീകരര്‍ പുറത്ത് നിന്ന് ആക്രമിച്ചതാണോ അതോ സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ തട്ടിയെടുത്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരരെ പിടികൂടിയതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ബാരിസ്റ്റര്‍ മുഹമ്മദ് അലി സെയ്ഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button