Latest NewsNewsIndia

മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ്: പ്രശംസയുമായി ലീഗ് എംപി

ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പ്രശംസിച്ച് മുസ്ലിം ലീഗ് എം പി അബ്ദുൾ വഹാബ്. ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ് വി മുരളീധരനെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളിൽ യാഥാർഥ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ശ്മശാനങ്ങള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു, ആശുപത്രികളില്‍ സ്ഥലമില്ല: ചൈനയില്‍ വീണ്ടും കൊവിഡിന്റെ മരണ താണ്ഡവം

വി മുരളീധരനെതിരായ ജോൺ ബ്രിട്ടാസ് എംപിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. വി മുരളീധരൻ കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ്. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാൽ കേരളത്തിനെതിരെ റോഡുമായി ബന്ധപ്പെട്ട വിമർശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വികസനത്തിന് മുരളീധരൻ തടസം നിൽക്കുന്നുവെന്നും നോട്ട് അസാധുവാക്കൽ സമയത്ത് പറഞ്ഞ കാര്യങ്ങൾ പിന്നീട് അദ്ദേഹം മറന്നുപോയെന്നമായിരുന്നു ജോൺ ബ്രിട്ടാസ് എം പി പറഞ്ഞത്.

Read Also: ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button