Latest NewsKerala

കൊല്ലത്ത് നാല് വിവാഹം കഴിച്ച ഷംനാദ് മുൻ ഭാര്യയുടെ അടുത്ത ബന്ധുവിനെയും പീഡിപ്പിച്ചു: അറസ്റ്റ് ചെയ്ത് പൊലീസ്

കൊല്ലം: മുൻ ഭാര്യയുടെ അടുത്ത ബന്ധുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കൊല്ലം കോട്ടുക്കലിൽ എഴിയം സ്വദേശി ഷംനാദിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വിവാഹം കഴിച്ചിട്ടുള്ള ഷംനാദ് ഇതിൽ ഒരു മുൻ ഭാര്യയുടെ അടുത്ത ബന്ധുവിനെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം.

വീട്ടിൽ വച്ചും റബ്ബർ തോട്ടത്തിൽ വച്ചും ഷംനാദ് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. കുടുംബ പ്രശ്നമാകുമോ എന്ന് ഭയന്നാണ് ഇതുവരെ വിവരം പുറത്തു പറയാതിരുന്നതെന്നും വീട്ടമ്മ പറയുന്നു. എന്നാൽ പ്രതി വീണ്ടും ഭീഷണി തുടരുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പഞ്ചായത്ത് ജാഗ്രത സമിതിയിൽ പരാതി നൽകുകുയായിരുന്നു.

തുടർന്ന്, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഷംനാദ് കുറ്റം സമ്മതിച്ചു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button