NewsBeauty & Style

മുഖം തിളങ്ങാൻ ഒരു മിനിറ്റിൽ തയ്യാറാക്കാം ഈ ഫെയ്സ് സ്ക്രബ്

മുഖസൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക ആളുകളും. മുഖത്തെ അഴുക്കും, വൈറ്റ് ആൻഡ് ബ്ലാക്ക് ഹെഡ്സും എല്ലാം നീക്കം ചെയ്ത് മുഖം സുന്ദരമാക്കാൻ സഹായിക്കുന്ന ഒട്ടനവധി ഫെയ്സ് സ്ക്രബറുകൾ ഉണ്ട്. എന്നാൽ, ചിലവ് കുറഞ്ഞതും വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്നതുമായ ഈ ഫെയ്സ് സ്ക്രബിനെ കുറിച്ച് കൂടുതൽ അറിയാം.

ഈ ഫെയ്സ് സ്ക്രബ് തയ്യാറാക്കാൻ രണ്ട് ചേരുവകളാണ് ആവശ്യമായിട്ടുള്ളത്. ഒരു ടീസ്പൂൺ തേൻ എടുത്തതിനുശേഷം, അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയതിനുശേഷം, ചുരുങ്ങിയത് അഞ്ച് മിനിറ്റ് പതുക്കെ സ്ക്രബ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ മികച്ച റിസൾട്ടാണ് ലഭിക്കുക.

Also Read: ശ്രീ കടാസ് രാജ് ക്ഷേത്രസന്ദര്‍ശനം, ഇന്ത്യയില്‍ നിന്നുള്ള 96 ഹൈന്ദവ തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിച്ചതായി പാകിസ്ഥാന്‍

ചർമ്മം സോഫ്റ്റാകാനും, നല്ല തിളക്കം ലഭിക്കാനും ഈ സ്ക്രബ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇവ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുഖം സ്ക്രബ് ചെയ്താൽ മുഖത്ത് ചുളിവുകൾ വീഴുന്നത് ഇല്ലാതാക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button