MollywoodLatest NewsCinemaNews

കഥാപാത്രത്തിന്റെ പേര് മാറ്റാൻ സെന്‍സര്‍ ബോര്‍ഡ്: ‘കാക്കിപ്പട’ ക്രിസ്തുമസ് റിലീസിനില്ല

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കുശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാക്കിപ്പട’. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നതിനാലാണ് സിനിമയുടെ റിലീസ് മാറ്റിയതെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ഷെബി ചൗഘടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍. കാക്കിപ്പട ഈ ക്രിസ്മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങള്‍ ഓരോരുത്തരും. എന്നാല്‍ ഖേദപൂര്‍വ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതില്‍ ചില സാങ്കേതികമായ തടസ്സം വന്നുപ്പെട്ടിരിക്കുന്നു. സെന്‍സര്‍ ബോഡിന്റെ നിര്‍ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു.

ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങള്‍ പരാമര്‍ശിക്കുന്നതിനാല്‍ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥ വന്ന് ചേര്‍ന്നിരിക്കുകയാണ്. ചിത്രത്തില്‍ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളില്‍ ചിലരെല്ലാം വിദേശത്താണ് അവര്‍ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെന്‍സറിങ്ങ് നടത്തുകയും വേണം, അതിനുശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളു.

Read Also:- ഭക്ഷണം ആവിയില്‍ വേവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

സെന്‍സര്‍ ബോഡിലെ പ്രിയപ്പെട്ടവര്‍ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരില്‍ ഉള്ള പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. അതിന് അവരോട് നന്ദി അറിയിക്കുന്നു. മനുഷ്യര്‍ക്ക് ഒരു പേര് കൊണ്ട് പോലും മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് തീര്‍ച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്. അതിനായി പിന്തുണ നല്‍കിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നു. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ടീം കാക്കിപ്പടയുടെ ക്രിസ്മസ് പുതുവത്സരാശംസകള്‍ സ്‌നേഹത്തോടെ ഷെബി ചൗഘട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button