Latest NewsNewsInternationalUK

ആരോഗ്യ പ്രശ്നങ്ങൾ മറച്ചുവച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ

ലണ്ടൻ: ആരോഗ്യ പ്രശ്‌നങ്ങൾ മറച്ചുവെച്ച് വാഹനമോടിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി യുകെ. യുകെ ഡ്രൈവിങ് ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കാഴ്ച സംബന്ധമായോ, പ്രമേഹം പോലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഇത്തരത്തിൽ വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി.

Read Also: മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം

ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ളത് ഡ്രൈവിങ്ങിനെ ബാധിക്കാൻ ഇടയുണ്ട്. ഇതൊഴിവാക്കാനാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടും നിയമലംഘനം നടത്തിയാൽ 1,000 പൗണ്ടാണ് പിഴയായി ഈടാക്കുക. പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളപ്പോഴും ഇത് ബാധകമാണ്. ഈ അവസ്ഥയിൽ ശരീരത്തിന്റെ താപനില കൂടുകയും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ മൂലമുള്ള രോഗങ്ങളും ഇതേ അവസ്ഥ ഉണ്ടാക്കുന്നുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവർക്കെതിരെ നടപടി സ്്വീകരിക്കും.

Read Also: ഗഗൻയാൻ: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ഐഎസ്ആർഒ 2024ൽ ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button