Latest NewsNewsBusiness

മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്, ഇടപാട് മൂല്യം അറിയാം

2023 മാർച്ച് അവസാന വാരത്തോടെയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുക

ജർമ്മൻ സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യയിലെ മൊത്ത വ്യാപാര പ്രവർത്തനങ്ങൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. റിപ്പോർട്ടുകൾ പ്രകാരം, 2,850 കോടി രൂപയ്ക്കാണ് മെട്രോ എജി ഇന്ത്യയെ റിലയൻസ് സ്വന്തമാക്കുക. റീട്ടെയിൽ മേഖലയിൽ ആധിപത്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കൽ നടപടികൾ. നിലവിൽ, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ മെട്രോ ക്യാഷിൽ 100 ശതമാനം ഇക്വിറ്റി ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ്.

ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതോടെ, ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് റിലയൻസ് കാഴ്ചവയ്ക്കുക. സപ്ലൈ ചെയിൻ നെറ്റ്‌വർക്കുകൾ, ടെക്നോളജി പ്ലാറ്റ്ഫോമുകൾ എന്നിവയിലെ സാധ്യതകൾ ഉപയോഗിച്ചാണ് വിവിധ മേഖലയിൽ മികച്ച സേവനങ്ങൾ ഉറപ്പുവരുത്താൻ പദ്ധതിയിടുന്നത്. 2023 മാർച്ച് അവസാന വാരത്തോടെയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുക. അതേസമയം, കരാർ ചില നിയന്ത്രണങ്ങൾക്കും മറ്റ് വ്യവസ്ഥകൾക്കും വിധേയമാണ്.

Also Read: വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button