NewsHealth & Fitness

ദിവസവും മുട്ട കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

പ്രോട്ടീനിന്റെ പ്രധാന സ്രോതസുകളിൽ ഒന്നാണ് മുട്ട. ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങളാണ് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. എന്നാൽ, ദിവസവും ഒരു പരിധിയിൽ കൂടുതൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അമിതമായി മുട്ട കഴിച്ചാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ദിവസവും അമിത അളവിൽ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടാൻ കാരണമാകും. ഇത് ഹൃദ്രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 186 മില്ലിഗ്രാം കൊളസ്ട്രോൾ ആണ് ഒരു വ്യക്തിക്ക് പ്രതിദിനം നിർദ്ദേശിക്കപ്പെടുന്ന അളവ്. എന്നാൽ, ഒരു മുട്ടയിൽ അതിന്റെ പകുതിയിലധികം അടങ്ങിയിട്ടുണ്ട്.

Also Read: സിറ്റി ചെക്ക് ഇൻ സേവനത്തിന് നിരക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി വിമാനത്താവളം

ദിവസേന അളവിൽ കൂടുതൽ മുട്ട കഴിച്ചാൽ ദഹന വ്യവസ്ഥയ്ക്ക് പ്രശ്നം സൃഷ്ടിച്ചേക്കാം. അമിതമായി മുട്ട കഴിക്കുന്നതിനാൽ, ചിലരിൽ അസഹനീയമായ വയറുവേദന അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ളവർ, മിതമായ അളവിൽ മാത്രം മുട്ട കഴിക്കുക.

മുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും കൊളസ്ട്രോളും പ്രമേഹം, പ്രോസ്റ്റേറ്റ് ക്യാൻസർ, വൻകുടൽ ക്യാൻസർ എന്നിവയ്ക്കും, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഹൃദ്രോഗം ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button