Latest NewsNewsLife Style

വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിതശൈലിയാണ് അമിതവണ്ണത്തിന് കാരണം. ഇതിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.

ഡയറ്റില്‍ നിന്ന് കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

മധുരക്കിഴങ്ങ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. അതിനാല്‍  മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങള്‍ തയ്യാറാക്കി കഴിക്കാം.

ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഏറെ ആരോഗ്യകരമായ ഭക്ഷണമാണ് എന്നതും ഓട്സിന്‍റെ വലിയ ഗുണമാണ്. ഫൈബറിനാലും സമ്പുഷ്ടമാണ് ഓട്ട്‌സ്. ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ഏറ്റവുമധികം സുഗമമാക്കുന്ന ഘടകമാണ്. കലോറി കുറവായ ഭക്ഷണമായതിനാല്‍ തന്നെ വണ്ണം കൂടുമെന്ന പേടി ഓട്സ് കഴിക്കുമ്പോള്‍ വേണ്ട.

പ്രോട്ടീനും കാർബോഹൈഡ്രേറ്റും കലോറിയും കുറവുള്ള മറ്റൊരു ലഘു ഭക്ഷണമാണ് ബദാം. കുതിർത്ത ബദാം വെറും വയറ്റിൽ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.

ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പകുതി കപ്പ്  ബ്ലൂബെറി, സ്ട്രോബെറി, റാസബെറി തുടങ്ങിയവയില്‍ 32 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button