Latest NewsNewsTechnology

വിപണി കീഴടക്കാൻ വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകൾ അടുത്ത വർഷം എത്തും

ലോഞ്ചിന് മുന്നോടിയായി 'ക്ലൗഡ് 11' എന്ന പേരിൽ പ്രത്യേക ഇവന്റ് സംഘടിപ്പിക്കാനും വൺപ്ലസ് തീരുമാനിച്ചിട്ടുണ്ട്

വൺപ്ലസിന്‍റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 5ജി അടുത്ത വർഷം മുതൽ വിപണിയിൽ അവതരിപ്പിക്കും. 2023 ഫെബ്രുവരി 7- നാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക. ലോഞ്ചിന് മുന്നോടിയായി ‘ക്ലൗഡ് 11’ എന്ന പേരിൽ പ്രത്യേക ഇവന്റ് സംഘടിപ്പിക്കാനും വൺപ്ലസ് തീരുമാനിച്ചിട്ടുണ്ട്. വൺപ്ലസ് 11 5ജി സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.7 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഉണ്ടാവുക. സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 100 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50 വാട്സ് വയർലെസ് ചാർജിംഗ് സപ്പോർട്ടുമാണ് നൽകിയിരിക്കുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്.

Also Read: കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെ കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

പ്രീമിയം ഡിസൈനിലാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്താൻ സാധ്യത. വൃത്താകൃതിയിലുള്ള ക്യാമറ സെറ്റപ്പാണ് പിന്നിൽ നൽകുക. ഫോണിന്റെ വലത് വശത്തായി അലേർട്ട് സ്ലൈഡറും ഉണ്ടായിരിക്കും. മാറ്റ് ഫിനിഷ് ബാക്ക് പാനലാണ് നൽകുക. പ്രധാനമായും ഗ്ലോസി ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് പുറത്തിറക്കാൻ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button