Latest NewsNewsInternational

യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഡൽഹി: അഫ്ഗാനിൽ സ്ത്രീകളുടെ സർവ്വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്റെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പുതിയ സർക്കാർ പ്രാതിനിധ്യം നൽകണമെന്നും ഇപ്പോഴുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് താലിബാൻ ഭരണകൂടം തങ്ങളുടെ സർവ്വകലാശാലകളിൽ പെൺകുട്ടികളുടെ പ്രവേശനം നിരോധിച്ച് ഉത്തരവിറക്കിയത്. താലിബാന്റെ ഈ നീക്കത്തെ അമേരിക്ക, ബ്രിട്ടൻ, സൗദി അറേബ്യ, തുർക്കി, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button