Latest NewsNewsIndia

ചൈനയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ, മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാര്‍

ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളായ ഇന്ത്യ, ചൈനയെ സഹായിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി

ന്യൂഡല്‍ഹി: കൊറോണ പിടിയില്‍ വലയുന്ന ചൈനയ്ക്ക് കൈത്താങ്ങുമായി ഇന്ത്യ. പനി പ്രതിരോധിക്കുന്ന മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍പേഴ്‌സണ്‍ ഡോ.വി.ജി.സോമാനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളായ ഇന്ത്യ, ചൈനയെ സഹായിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ മരുന്നുകള്‍ക്ക് വന്‍ ക്ഷാമം നേരിടുന്നുവെന്ന
വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

Read Also: ‘നിങ്ങൾ കോർപ്പറേറ്റിനെ ക്ഷണിക്കുമ്പോൾ പ്രശ്‌നമില്ല, കേന്ദ്രം സ്വീകരിച്ചാൽ അംബാനിക്കും അദാനിക്കും എന്നാരോപിക്കും’- നിർമല

കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആശുപത്രിയില്‍ കൊറോണ രോഗികളെകൊണ്ട് പൂര്‍ണമായി നിറഞ്ഞിരിക്കുന്ന ദൃശ്യം ലോകത്തെ ആകമാനം ഭീതിയിലാക്കിയിരുന്നു. ചൈനയിലെ 60 ശതമാനത്തിലധികം പേരും അടുത്ത 90 ദിവസത്തിനുള്ളില്‍ കൊറോണ രോഗബാധിതരാകുമെന്നും ദശലക്ഷക്കണക്കിനാളുകള്‍ മരണപ്പെടാനും സാദ്ധ്യതയുള്ളതായാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button