KeralaLatest NewsNewsBusiness

ക്രിസ്തുമസ് ഇനി മൈജിക്കൊപ്പം ആഘോഷിക്കാം, ഗംഭീര ഓഫറുകളെ കുറിച്ച് അറിയൂ

ഇത്തവണ വിവിധ ഫിനാൻസ് സ്കീമുകളും മൈജി അവതരിപ്പിച്ചിട്ടുണ്ട്

ക്രിസ്തുമസ് എത്താറായതോടെ ഉപഭോക്താക്കൾക്കായി ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മൈജി. ക്രിസ്തുമസിനോട് അനുബന്ധിച്ച് 65 ശതമാനം വരെ ഡിസ്കൗണ്ടുമായി സീക്രട്ട് സാന്ത ഓഫറിനാണ് മൈജി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, മൈജി/ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്ന് ഓഫർ വിലയിൽ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവ സ്വന്തമാക്കാനാകും.

ഇത്തവണ വിവിധ ഫിനാൻസ് സ്കീമുകളും മൈജി അവതരിപ്പിച്ചിട്ടുണ്ട്. മുൻകൂർ പണം അടയ്ക്കാതെ മൊബൈൽ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്ന ഫിനാൻസ് സ്കീം ലഭ്യമാണ്. മൊബൈൽ ഫോണുകൾക്ക് എക്സ്ചേഞ്ച് ഓഫറും ഉൾപ്പെടുത്തിയതിനാൽ പരമാവധി 5000 രൂപ വരെ ബോണസായി സ്വന്തമാക്കാം. കൂടാതെ, ഐഫോൺ 14, സാംസംഗ് ഗ്യാലക്സി എസ്22 സ്മാർട്ട്ഫോണുകൾ കുറഞ്ഞ ഇഎംഐയിൽ വാങ്ങാൻ കഴിയും.

Also Read: പാകിസ്ഥാന്‍ ലഹരി സംഘമായ ഹാജി സലിമിന്റെ കണ്ണികള്‍ കേരളത്തിലും സജീവം: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ

1.20 ലക്ഷം രൂപ വിലമതിക്കുന്ന 65 ഇഞ്ച് സ്മാർട്ട് 4കെ ടിവി ഓഫർ വിലയായ 38,990 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. അതേസമയം, കില്ലർ പ്രൈസ്, മൈജി സ്പെഷ്യൽ പ്രൈസ്, ഈസി ഇഎംഐ ഓഫറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോംബോ ഓഫറിൽ ടിവികൾ വാങ്ങുന്നവർക്ക് ഹോം തിയേറ്റർ നേടാനുളള അവസരം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button