Kallanum Bhagavathiyum
Latest NewsUSANewsInternational

ഡോക്ടർ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ: പ്രതിക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്

ന്യൂയോർക്ക്: ഡോക്ടറെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൻഹാട്ടനിലെ മാർക്കസ് ഗാർവി പാർക്കിലാണ് സംഭവം. 60 വയസ്സുള്ള പീഡിയാട്രിഷ്യനെയാണ് കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ചയാണ് ഡോക്ടർ കൊല്ലപ്പെട്ടത്. വീടിന്റെ സ്റ്റെയർ കേസിനു സമീപം അബോധാവസ്ഥയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂജഴ്‌സിയിലെ വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ച ഡോക്ടറാണ് കൊല്ലപ്പെട്ടത്.

Read Also: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്: ഘാന സ്വദേശിയെ ബംഗളൂരുവിലെത്തി പിടികൂടി കേരളാ പോലീസ്

കഴുത്തറുത്തതിന് പുറമെ അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി കുത്തുകളും ഏറ്റിട്ടുണ്ട്. നടന്നത് കൊലപതാകമാണെന്നും പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ വിദഗ്ധനായ ഡോക്ടർ കൊല്ലപ്പെട്ടതിൽ അതീവ ദുഃഖമുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

Read Also: ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അധികൃതർ

shortlink

Related Articles

Post Your Comments


Back to top button