KeralaLatest News

മോഷണക്കുറ്റം ആരോപിച്ച് തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനെ ക്രൂരമായി മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമർദ്ദനം. കത്തിപ്പാറ കോളനിയിലെ മഹേഷാണ് മർദ്ദനത്തിനിരയായത്. കുടപ്പനമൂട് സ്വദേശിയായ രാജേഷാണ് മഹേഷിനെ മർദ്ദിച്ചത്. പ്രതി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ വെളളറട ആറാട്ടുക്കുഴി ജംഗഷ്നിലാണ് സംഭവം. സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി എത്തിച്ച സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് മർദ്ദിച്ചത്. ഹോട്ടൽ പണിക്കായി മഹേഷ് ആറാട്ടുകുഴിയിൽ എത്തിയപ്പോഴാണ് മർദ്ദനം. രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button