Latest NewsNewsSaudi ArabiaInternationalGulf

സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു: മഞ്ഞുപുതച്ച് മലനിരകൾ

റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കനക്കുന്നു. മലനിരകൾ മഞ്ഞുപുതച്ച് നിൽക്കുന്ന കാഴ്ച്ചയാണ് സൗദിയിൽ കാണാൻ കഴിയുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലുള്ള അൽലൗസ് മലയിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. മഞ്ഞുപുതച്ചു നിൽക്കുന്ന മലനിരകൾ കാണാനായാണ് ഇവിടേക്ക് സന്ദർശകരെത്തുന്നത്. ഒരോ വർഷവും ശൈത്യകാലത്ത് അൽലൗസ് മല മുകളിൽ മഞ്ഞുവീഴ്ചയുണ്ടാവുന്നത് പതിവാണ്.

Read Also: മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, സയ്യിദ് മുഹമ്മദ് ബാദ്ഷയ്ക്ക് എതിരെ പരാതി

ഞായറാഴ്ച മുതലാണ് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിച്ചത്. ഒട്ടേറെ പേർ ഈ കാഴ്ച്ച കാണാൻ എത്തുന്നുണ്ട്. അൽലൗസ് മലയിലെ മഞ്ഞുവീഴ്ചയുടെ കാഴ്ചകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലും വൈറലാകുകയാണ്. ധാരാളം ആളുകൾ മേഖലയിലേക്ക് എത്തുന്നതിനാൽ റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ മുൻകരുതലെടുക്കണമെന്ന് നിർദേശവും അധികൃതർ നൽകി.

അതേസമയം, തബൂക്ക് മേഖലയിൽ ബുധനാഴ്ച വരെ നേരിയ മഴയും ഉയർന്ന പ്രദേശങ്ങളായ ജബലു ലൗസ്, അലഖാൻ, ദഹ്ർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.

Read Also: രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോതിൽ കുറവ്, ആശ്വാസ വാർത്തയുമായി ആർബിഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button