KeralaLatest NewsNews

ഭക്തിയോടെ ഒരു കുഞ്ഞിനെയും ഒക്കത്തെടുത്ത് ശരണം വിളിച്ച ദിവ്യ എന്ന അമ്മ, ഈ മണ്ഡലകാലത്ത് കണ്ട മനോഹരമായ കാഴ്ച:അഞ്‍ജു പാർവതി

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കലക്‌ടർ ദിവ്യ എസ് അയ്യർ തന്റെ കുഞ്ഞിനെ ഒക്കത്തെടുത്ത് ഗണപതി ക്ഷേത്രത്തിന് മുന്നിൽ വെച്ച് ശരണം വിളിച്ചത് ഈ മണ്ഡലകാലത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നുവെന്ന് അഞ്‍ജു പാർവതി പ്രഭീഷ്. ക്രൈസ്തവ വിശ്വാസിയായ ഒരു മന്ത്രി വത്തിക്കാനിലെത്തി പോപ്പിൻ്റെ കൈ മുത്തിയാൽ അത് ഭരണഘടന നല്കുന്ന വ്യക്തി സ്വാതന്ത്ര്യവും, ഇസ്ലാം വിശ്വാസിയായ ഒരു മന്ത്രി ഉംറയ്ക്കായി മക്കയിൽ പോയാൽ അതും ഭരണഘടന നല്കുന്ന വ്യക്തി സ്വാതന്ത്ര്യവും ആകുന്ന നാട്ടിലാണ്, ഹൈന്ദവ വിശ്വാസിയായ ഒരു കളക്ടർ തൻ്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ശരണം വിളിച്ചപ്പോൾ അത് പ്രോട്ടോകോൾ ലംഘനം ആയതെന്നും അഞ്‍ജു പാർവതി ചൂണ്ടിക്കാട്ടുന്നു.

അഞ്‍ജു പാർവതിയുടെ എഴുത്ത്:

മതേതര മുഖംമൂടി ഇട്ട കേരളത്തിൻ്റെ sickular ചിന്താഗതിയുടെ കടയ്ക്കൽ ആഞ്ഞാഞ്ഞു വെട്ടിയ ഇവർ രണ്ടു പേരുമാണ് ഈ മണ്ഡലകാലത്തിൻ്റെ ഏറ്റവും നിറവ് ഉള്ള മുഖങ്ങൾ. ഇഫ്ത്താർ വിരുന്നും ക്രിസ്തുമസ് വിരുന്നും ഒരുക്കുന്ന മുഖ്യമന്ത്രി മതേതരത്വത്തിൻ്റെ മനോഹര കാഴ്ചാനുഭവമാണെന്ന് സ്തുതി പാടുന്ന അതേ ഇടങ്ങളിൽ നിന്ന് തങ്ക അങ്കി ദർശനത്തിനായി ഗണപതി ക്ഷേത്ര നടപ്പന്തലിലെത്തിയ കളക്ടറുടെ ശരണം വിളിക്കെതിരെ വാളോങ്ങൽ നടക്കുമ്പോൾ അത് വെളിവാക്കുന്നുണ്ട് അയ്യപ്പ സ്വാമിയും ശരണം വിളിയും ഇന്നും ആരുടെ ഉറക്കമാണ് കെടുത്തുന്നതെന്ന്..

ക്രൈസ്തവ വിശ്വാസിയായ ഒരു മന്ത്രി വത്തിക്കാനിലെത്തി പോപ്പിൻ്റെ കൈ മുത്തിയാൽ അത് ഭരണഘടന നല്കുന്ന വ്യക്തി സ്വാതന്ത്ര്യം. ഇസ്ലാം വിശ്വാസിയായ ഒരു മന്ത്രി ഉംറയ്ക്കായി മക്കയിൽ പോയാൽ അതും ഭരണഘടന നല്കുന്ന വ്യക്തി സ്വാതന്ത്ര്യം. എന്നാൽ ഹൈന്ദവ വിശ്വാസിയായ ഒരു കളക്ടർ തൻ്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് ശരണം വിളിച്ചു പ്പോയാൽ അത് പ്രോട്ടോകോൾ ലംഘനം. !! എത്രമാത്രം ആഭാസമായ മതേതര കാഴ്ചപ്പാടാണിത്? അയ്യപ്പസ്വാമിയെ ഭയക്കുന്ന, ശരണം വിളിയെ ഭയക്കുന്ന ഒരു കൂട്ടരുടെ മലിനമായ പൊറാട്ടു നാടകം 2018 മണ്ഡലകാലത്ത് ഭക്തർ കണ്ടറിഞ്ഞതാണ്. ശബരിമലയെന്ന പുണ്യമലയെ ഒരു കൂട്ടം നികൃഷ്ട ജന്മങ്ങൾ കള്ളപ്രമാണങ്ങളിലൂടെയും നവോത്ഥാനമെന്നു പേരിട്ടു വിളിച്ച മൂന്നാം കിട പേക്കൂത്തിലൂടെയും തകർത്തെറിയാൻ ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിച്ചത് സാധാരണക്കാരായ ഭക്ത ലക്ഷങ്ങളുടെ ഹൃദയത്തിലുറച്ചുപ്പോയ അയ്യപ്പസ്വാമിയോടുള്ള നിസ്വാർത്ഥ ഭക്തി ഒന്നുകൊണ്ട് മാത്രമാണ്.

അയ്യനോടുള്ള അചഞ്ചലമായ ഭക്തിയോടെ ഒരു കുഞ്ഞിനെയും ഒക്കത്തെടുത്ത് ശരണം വിളിച്ച ദിവൃ എന്ന അമ്മ ഈ മണ്ഡലകാലത്ത് കണ്ട മനോഹരമായ റിയൽ കാഴ്ച ആവുമ്പോൾ മറുപക്ഷത്ത് ഇതാ അചഞ്ചലമായ ഭക്തിയോടെ ഒരു കുഞ്ഞ് മാളികപ്പുറം അയ്യപ്പസ്വാമിയെ ദർശിക്കാൻ കൊതിക്കുകയും അതിനായി അവൾ തൻ്റെ കൂട്ടുകാരനൊപ്പം മലയിലേയ്ക്ക് ഒരു സാഹസികയാത്ര നടത്തുന്നതിൻ്റെയും റീൽ കാഴ്ച ആവുന്നു. മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമല്ല; മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തിൽ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയാണ്. അത് കേരളത്തിനായി സമർപ്പിച്ച ഉണ്ണി മുകുന്ദൻ ഈ കെട്ടകാലത്തെ പ്രതീക്ഷയാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button