KeralaLatest NewsNews

മോക്ഡ്രില്ലിനിടയിലെ മരണം: നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്

പത്തനംതിട്ട: മോക്ഡ്രില്ലിനിടയിലെ മരണത്തിൽ, നടത്തിപ്പിലെ വീഴ്ചകള്‍ സമ്മതിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

മോക്ഡ്രിൽ നടത്തിപ്പിൽ വകുപ്പുകൾ തമ്മിലുളള ഏകോപനത്തിലും വീഴ്ച സംഭവിച്ചെന്നാണ് ആരോപണം. ആദ്യം തീരുമാനിച്ച സ്ഥലത്ത് നിന്ന് മോക്ഡ്രിൽ മാറ്റി. സ്ഥലം മാറ്റി നിശ്ചയിച്ചത് ജില്ലാ കളക്ടറെ അറിയിക്കാതെ ആയിരുന്നു. കളക്ടർ അനുമതി നൽകിയത് അമ്പാട്ട്ഭാഗത്ത് മോക്ഡ്രിൽ നടത്താൻ വേണ്ടിയായിരുന്നു. എന്നാല്‍, മോക്ഡ്രിൽ നടന്നത് നാല് കിലോമീറ്റർ മാറി പടുതോട് ഭാഗത്തായിരുന്നു.

എൻഡിആർഎഫ് അനുമതി വാങ്ങാതെയാണ് സ്ഥലം മാറ്റിയതെന്ന് കളക്ടർ റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം നടത്താൻ എൻഡിആർഎഫ് വൈകിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എൻഡിആ‌ർഎഫും ഫയർഫോഴ്സും തമ്മിലും ഏകോപനം ഉണ്ടായില്ല. മോക്ഡ്രില്ലിൽ പങ്കെടുത്ത വകുപ്പുകൾക്ക് തമ്മിൽ പരസ്പര ധാരണയുണ്ടായില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്ന് ആണ് എൻഡിആർഎഫ് വിശദീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button