Latest NewsNewsInternationalKuwaitGulf

സർക്കാർ മേഖലയിലെ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ കുറവ്: കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ മേഖലയിലെ വിദേശ ജോലിക്കാരുടെ എണ്ണത്തിൽ കുറവ്. സ്വദേശിവത്ക്കരണം ശക്തമായതോടെ കുവൈത്തിൽ സർക്കാർ മേഖലയിലെ വിദേശ ജോലിക്കാരുടെ എണ്ണം 70% കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി മന്ത്രാലയങ്ങളിലും അവയ്ക്കു കീഴിലെ സ്ഥാപനങ്ങളിലുമാണ് കൂടുതൽ വിദേശികൾ ജോലി ചെയ്തിരുന്നത്.

Read Also: സ്കൂൾ കലോത്സവം: ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ വിധികർത്താക്കളെ എത്തിക്കുന്നത് കലോത്സവ ഏജന്റുമാർ

1553 വിദേശികളാണ് 2022ലെ ആദ്യ 6 മാസത്തിനിടെ സർക്കാർ മേഖലയിൽ ജോലിക്ക് ചേർന്നത്. കോവിഡിനു മുൻപുള്ള വർഷങ്ങളിൽ ഇതു വർഷത്തിൽ 7000 പേർ വീതമായിരുന്നു. നിലവിൽ 3,66,238 സർക്കാർ ജീവനക്കാരിൽ 91,000 പേർ വിദേശികളാണ്. ഇതിൽ 51.8% പേർ അറബ് രാജ്യക്കാരും മറ്റുള്ളവർ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: രജൗരി ആക്രമണം: ഭീകരർ ഹിന്ദുക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറി വെടിയുതിർത്തു, നാലുപേർ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button