Latest NewsSaudi ArabiaNewsInternationalGulf

കനത്ത മഴ: സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി

ജിദ്ദ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകൾക്കാണ് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ ക്ലാസുകൾ നാളെ ക്ലാസുകളുണ്ടായിരിക്കില്ലെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Read Also: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍: മാര്‍ഗരേഖയുടെ കരട് പുറത്തിറക്കി

സ്‌കൂളുകളിലെയും വിദ്യാഭ്യാസ ഓഫീസുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ചൊവ്വാഴ്ച്ച മദ്രസതി പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ പ്രവർത്തിക്കും. മക്ക, അൽജുമും, അൽകാമിൽ, ബഹ്റ സ്‌കൂളുകളിലെ ക്ലാസുകളും നാളെ ഉണ്ടാകില്ല. അതേസമയം, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയും മഞ്ഞും തുടരുകയാണ്. ഇനിയും മഴ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

Read Also: 20-കാരിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവം: നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button