Latest NewsNewsLife StyleHealth & Fitness

രാത്രി വൈകി അത്താഴം കഴിക്കുന്നത് ഈ രോ​ഗങ്ങൾക്ക് കാരണമാകും

രാത്രി വൈകി അത്താഴം കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് പഠനം. ദഹനപ്രക്രിയയെ ബാധിക്കുന്നതു മുതൽ ഹൃദയാഘാതം, രക്താതിസമ്മർദ്ദം വരെ ഉണ്ടാകാൻ ഇത് കാരണമാകും. തുർക്കി സർവകലാശാല നടത്തിയ പഠനത്തിൽ എന്തുകൊണ്ട് രാത്രി ഏഴുമണിയോടെ അത്താഴം കഴിക്കണം എന്നു വ്യക്തമാക്കുന്നു. സർവകലാശാലയിലെ ഗവേഷകർ 700 പേരിലാണ് പഠനം നടത്തിയത്. ഏഴു മണിക്കു ശേഷം വൈകി അത്താഴം കഴിക്കുന്നത് എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നു പഠനം വ്യക്തമാക്കുന്നു.

ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങൾ രാത്രി വൈകി അത്താഴം കഴിക്കുന്നവരിൽ കടന്നുവരാൻ സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. രാത്രി ഏഴുമണിക്കു ശേഷം ഭക്ഷണം കഴിക്കുന്നത് മുതിർന്നവർ ഉപേക്ഷിക്കുന്നതാകും നല്ലതെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു.

Read Also : നോർത്ത് ഇന്ത്യയിൽ സങ്കികൾ കത്തിച്ചത് നടൻ്റെ ഫ്ലക്സ്, ക്യൂബളത്തിൽ സഹപ്രവർത്തകന്റെ ജീവനോപാധി തന്നെ കത്തിച്ച് കമ്മികൾ!!

അത്താഴം നേരത്തെയാക്കുന്നത് ദഹനത്തിനും ശരീരത്തിന് വിശ്രമം അനുവദിക്കുന്നതിനും സഹായകരമാകും. രാത്രി ഉറങ്ങാൻ പോകുന്നതിനു രണ്ടു മണിക്കൂറിനുള്ളിൽ അത്താഴം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത അധികമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നവരിൽ രക്തസമ്മർദ്ദം ഉറങ്ങുമ്പോൾ 10 ശതമാനം കുറയാൻ സാധ്യതയുണ്ട്. എന്നാൽ, വൈകി കഴിക്കുന്നവരിൽ അതിനു സാധ്യതയില്ല. മാത്രമല്ല, രാത്രി വൈകി കഴിക്കുന്നവരിൽ, കൂടുതൽ ഉപ്പു കഴിക്കുന്നവരേക്കാൾ ഹൃദ്രോഗത്തിനു സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button