NewsBeauty & Style

അകാലനര അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്

പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളിലൊന്നായി നരയെ കണക്കാക്കാറുണ്ട്. എന്നാൽ, ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. അകാലനര ഉണ്ടാകുമ്പോൾ പലപ്പോഴും ആത്മവിശ്വാസത്തിന്റെ തോത് തന്നെ കുറയ്ക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. എന്നാൽ, ചില എളുപ്പ വിദ്യകളിലൂടെ അകാലനര അകറ്റാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം.

മൈലാഞ്ചിപ്പൊടി, നെല്ലിക്കപ്പൊടി എന്നിവർ സമാസമം എടുത്തതിനുശേഷം അതിലേക്ക് തേയില വെള്ളം ചേർത്ത് മിക്സ് ചെയ്യുക. പിന്നീട്, മുട്ടയുടെ വെള്ള ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. ഈ മിശ്രിതത്തിൽ അൽപം നാരങ്ങാനീര് ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. രണ്ട് മണിക്കൂറുകൾക്ക് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കുന്നത് അകാലനര അകറ്റാൻ സഹായിക്കും.

Also Read: രാത്രി വൈകി അത്താഴം കഴിക്കുന്നത് ഈ രോ​ഗങ്ങൾക്ക് കാരണമാകും

കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ തേയ്ക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, കറിവേപ്പില പച്ചയ്ക്ക് അരച്ച് തലയിൽ പുരട്ടുന്നതും അകാലനര അകറ്റാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ കറിവേപ്പില വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button