Latest NewsNewsIndiaCrime

ലൈംഗികാനന്ദം ഇല്ലാതായി: സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ യുവാവ് കോടതിയില്‍

രത്‌ലം: ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്തതിന് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുറ്റവിമുക്തനായ യുവാവ് കോടതിയില്‍. മധ്യപ്രദേശിലെ രത്‌ലം നഗരത്തിൽ നടന്ന സംഭവത്തിൽ താനും കുടുംബവും അനുഭവിച്ച മാനസിക പീഡനത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ പതിനായിരം കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ്, കാന്തിലാല്‍ ഭീല്‍ എന്ന മുപ്പത്തിയഞ്ചുകാരന്റെ ആവശ്യം.

2018 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാന്തിലാലിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. സഹോദരന്റെ വീട്ടുപടിക്കല്‍ ഇറക്കിവിടാം എന്നു പറഞ്ഞു കൂടെക്കൂട്ടിയ കാന്തിലാല്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

പിന്നീട് തന്നെ മറ്റൊരാള്‍ക്കു കൈമാറിയെന്നും ഇയാള്‍ ആറു മാസം തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിന്മേൽ 2020 ഡിസംബറില്‍ കാന്തിലാലിനെ പോലീസ് അറസ്റ്റ് ചെയ്യ്തു. കഴിഞ്ഞ ഒക്ടോബറില്‍ ഇയാൾ വിചാരണക്കോടതി കുറ്റവിമുക്തനാക്കി.

ദുബായിൽ ജനസംഖ്യ 35 ലക്ഷം പിന്നിട്ടു: കണക്കുകൾ പുറത്ത്

ഇതിന് പിന്നാലെയാണ് കാന്തിലാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രായമായ അമ്മയും ഭാര്യയും മൂന്നു മക്കളുമാണ് വീട്ടിലുള്ളതെന്നും താന്‍ അറസ്റ്റിലായതോടെ ഇവര്‍ പട്ടിണിക്കു സമാനമായ അവസ്ഥയില്‍ ആയിരുന്നു എന്നും ഇയാൾ ഹര്‍ജിയില്‍ പറയുന്നു. മനുഷ്യ ജീവിതം വിലപ്പെട്ടതാണെന്നും അതുകൊണ്ടാണ് പതിനായിരം കോടി രൂപ നഷ്ടപരിഹാരം തേടിയതെന്നും ഇയാൾ പറയുന്നു.

മറ്റു പല കാരണങ്ങളിലുമായി ആറു കോടി രണ്ടു ലക്ഷം രുപ വേണമെന്നും മനുഷ്യനു ദൈവം നല്‍കിയ വരദാനമായ ലൈംഗികാനന്ദം ഇല്ലാതാക്കിയതിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കാന്തിലാൽ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button