Latest NewsNewsLife Style

രാത്രി ഉറക്കക്കുറവും രാവിലെ എണീറ്റാല്‍ ഉറക്കക്ഷീണവുമാണോ? കാരണമറിയാം 

രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒടുവില്‍ രാവിലെ ജോലിക്കോ കോളജിലോ മറ്റോ പോകാറാകുമ്പോള്‍ വല്ലാത്ത ഉറക്കക്ഷീണവും അനുഭവപ്പെടാറുണ്ടോ? ചിലരെങ്കിലും ഈ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന് ഫലപ്രദമായ എന്തെങ്കിലും പരിഹാര മാര്‍ഗങ്ങളുണ്ടോ? പരിശോധിക്കാം.

7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആവശ്യമാണ്. എന്നാല്‍ ഒന്‍പതോ അതില്‍ അധികമോ മണിക്കൂറുകള്‍ ഉറങ്ങിയാലും പിന്നീട് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം വരികയാണെങ്കില്‍ അത് ഹൈപ്പര്‍സോമ്‌നിയ എന്ന അവസ്ഥയാണ്. നിങ്ങളുടെ ഉറക്കത്തിന്റെ താളപ്പിഴകള്‍ ചിലപ്പോള്‍ ഹൈപ്പര്‍സോമ്‌നിയ ആയിരിക്കാം സൂചിപ്പിക്കുന്നത്.

ഉറക്കം ശരിയാകാതിരിക്കാനുള്ള കാരണം എന്തെല്ലാമെന്ന് ആദ്യം പരിശോധിക്കാം. അമിത മദ്യപാനം, മാനസിക പ്രശ്‌നങ്ങള്‍, സ്‌ട്രെസ്, കാഫെയ്‌ന്റേയും പഞ്ചസാരയുടേയും അമിതമായ ഉപയോഗം, വ്യായാമക്കുറവ് മുതലായവയെല്ലാം ഉറക്കത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.

കൃത്യ സമയത്ത് കിടന്നുറങ്ങാനും എഴുന്നേല്‍ക്കാനും ശീലിക്കുകയാണ് ആദ്യം വേണ്ടത്. ഇത് ഹൈപ്പര്‍സോമ്‌നിയ ഉള്‍പ്പെടെയുള്ളവ പരിഹരിക്കും. 8 മണിക്കൂര്‍ എല്ലാ ദിവസവും ഉറങ്ങാന്‍ കിട്ടുന്ന വിധത്തില്‍ ഉറക്കത്തിന്റെ സമയം പ്ലാന്‍ ചെയ്യുക.

ഉറങ്ങാന്‍ പ്ലാന്‍ ചെയ്ത സമയത്തിന് മുന്‍പായി ഫോണ്‍, ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ മാറ്റിവയ്ക്കുക. അന്നജം, കാപ്പി, പഞ്ചസാര എന്നിവയുടെ അളവ് ഭക്ഷണത്തില്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുക. എന്നും എന്തെങ്കിലും ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുക. മാനസികാരോഗ്യം പ്രശ്‌നത്തിലാണെന്ന് തോന്നിയാല്‍ ഉടന്‍ വൈദ്യസഹായമോ തെറാപ്പിയോ തേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button