KeralaMollywoodLatest NewsNewsEntertainment

മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം: മോഹൻ ജോസ്

അന്ന് മമ്മൂട്ടി നിയമ വിദ്യാർത്ഥിയും ഞാൻ ബോംബെയിൽ സർക്കാർ ഉദ്യോഗസ്ഥനും

നടൻ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ മോഹൻ ജോസ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 1975-ൽ മമ്മൂട്ടി നിയമ വിദ്യാർത്ഥി ആയിരുന്ന കാലത്ത് ആരംഭിച്ചതാണ് തങ്ങളുടെ സൗഹൃദമെന്നും മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ബന്ധം നിലവിൽ താനുമായിട്ടായിരിക്കണമെന്നും മോഹൻ ജോസ് പറഞ്ഞു.

read also: മദ്യപാനം, പ്രൊപ്പോസല്‍ തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങൾ: ഇതിനൊന്നും ഒരു മറുപടി പറയാന്‍ പറ്റില്ലെന്ന് നടി മഞ്ജു വാര്യർ

മോഹൻ ജോസിന്റെ വാക്കുകൾ ഇങ്ങനെ,

ഒരു വേള മമ്മൂട്ടിയുടെ കലാജീവിതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു സുഹൃത്ബന്ധം നിലവിൽ ഞാനുമായിട്ടായിരിക്കണം. 1975-ൽ പൊട്ടിമുളച്ചതാണത്. അന്ന് മമ്മൂട്ടി നിയമ വിദ്യാർത്ഥിയും ഞാൻ ബോംബെയിൽ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്നു. പിന്നീട് സിനിമയ്ക്കുവേണ്ടി മദ്രാസിൽ താമസമായപ്പോൾ, തിരക്കുള്ള താരമായി മാറിക്കൊണ്ടിരുന്ന മമ്മൂട്ടി പലപ്പോഴും മമ്മൂട്ടി താമസിച്ചിരുന്ന ഹോട്ടലുകളിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ട് സംവിധായകരെ പരിചയപ്പെടുത്തി തരാം എന്നു പറയുമായിരുന്നു. അന്ന് എനിക്കത് പ്രയോജനപ്പെടുത്താൻ തോന്നിയില്ല. …ഇന്നും അങ്ങനെതന്നെ!

shortlink

Related Articles

Post Your Comments


Back to top button