MollywoodLatest NewsKeralaNewsEntertainment

മദ്യപാനം, പ്രൊപ്പോസല്‍ തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങൾ: ഇതിനൊന്നും ഒരു മറുപടി പറയാന്‍ പറ്റില്ലെന്ന് നടി മഞ്ജു വാര്യർ

ആരെ പ്രൊപ്പോസ് ചെയ്യുമെന്ന് പറയാന്‍ പറ്റില്ല

മലയാളത്തിന്റെ താര സുന്ദരി മഞ്ജു വാര്യർ തമിഴിലും തിളങ്ങുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന്റെ തുനിവ് ആണ് മഞ്ജുവിന്റെ പുതിയ ചിത്രം. ഇതിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് താരം നൽകിയ അഭിമുഖം ശ്രദ്ധനേടുന്നു. സിനിമയ്ക്കപ്പുറം ചില വ്യക്തിപരമായ ചോദ്യങ്ങൾ അഭിമുഖത്തിൽ ഉയർന്നിരുന്നു. അവയ്ക്ക് നടി നൽകിയ മറുപടിയാണ് അഭിമുഖം ശ്രദ്ധനേടാൻ കാരണം.

read also: കുട്ടികള്‍ യുവജനകമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ: പരിഹസിച്ച് നടൻ ജോയ് മാത്യു

മദ്യപിച്ച്‌ വാഹനമോടിച്ചിട്ടുണ്ടോ, പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന ആള്‍ ആര് തുടങ്ങിയവ ആയിരുന്നു മ‍ഞ്ജു വാര്യര്‍ക്ക് നേരെ വന്ന ചോദ്യങ്ങള്‍. മദ്യപിച്ച്‌ വാഹനമോടിച്ചിട്ടില്ലെന്ന് മഞ്ജു മറുപടി നല്‍കി. ആരെ പ്രൊപ്പോസ് ചെയ്യുമെന്ന് പറയാന്‍ പറ്റില്ലെന്നും നടി പറഞ്ഞു. ഇഷ്ടപ്പെട്ട ഭക്ഷണം, യാത്ര ചെയ്യാനിഷ്ടമുള്ള സ്ഥലം തുടങ്ങിയവ ഒരുപാടുണ്ടെന്നും ഇതിനൊന്നും ഒരു മറുപടി പറയാന്‍ പറ്റില്ലെന്നും മ‍ഞ്ജു വാര്യര്‍ പറഞ്ഞു.

ഇഷ്ടപ്പെട്ട നടനെക്കുറിച്ചു ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, ‘സിനിമയ്ക്ക് പുറത്ത് നിന്നുള്ളവരോടാണ് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. ആരെയും ബാധിക്കുന്നതിനാലല്ല ഞാന്‍ മറുപടി പറയാത്തത്. സത്യമായും അത് ബുദ്ധിമുട്ട് ആയതിനാലാണ്. പ്രത്യേകിച്ചും സിനിമയ്ക്കുള്ളില്‍ നിന്നാവുമ്പോള്‍. ഓരോരുത്തരുടെ ഓരോ ഗുണങ്ങള്‍ അറിയാം. അതിനാല്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അത് ഡിപ്ലോമാറ്റിക് ആയി പറയുന്നതല്ല,’ മഞ്ജു പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button