Latest NewsLife StyleHealth & Fitness

ഉരുളക്കിഴങ്ങിൽ മാരക വിഷം -തിരിച്ചറിയാൻ ഈ മാർഗ്ഗം പരീക്ഷിക്കുക

ഇതുപോലെ ഇവ തൊട്ടുനോക്കിയാല്‍ നല്ലതാണോയെന്നറിയാം.

ഉരുളക്കിഴങ്ങ് വാങ്ങുമ്പോള്‍ അധികം വലിപ്പത്തിലുള്ളതു നോക്കി വാങ്ങാതിരിയ്ക്കുക. ഇടത്തരം, ചെറുത് എന്നിവയാണ് ആരോഗ്യത്തിന് ഗുണകരമായവ. അല്ലാത്തവ മിക്കവാറും പല കെമിക്കലുകളും അടിച്ചതാകാന്‍ വഴിയുണ്ട്. തക്കാളിയും ഇതുപോലെ കെമിക്കലുകള്‍ അടങ്ങിയ ഒന്നാണ്. തക്കാളിയില്‍ വെളുത്ത വരകളുണ്ടെങ്കില്‍ ഇത് നൈട്രേറ്റ് എന്ന കെമിക്കലുകളെ സൂചിപ്പിയ്ക്കുന്നു. ഇതുപോലെ ഇവ തൊട്ടുനോക്കിയാല്‍ നല്ലതാണോയെന്നറിയാം.

തക്കാളിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ തൊലി കൃത്രിമമായി തോന്നുന്നുവെങ്കില്‍ ഇത് കെമിക്കലുകള്‍ അടങ്ങിയതാണെന്നര്‍ത്ഥം. പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കയ്യില്‍ പിടിച്ചു നോ്ക്കുക. കനമുള്ളവ നോക്കി വാങ്ങുക. ഇത് സ്വാഭാവികരീതിയില്‍ വളര്‍ത്തിയാകും. ഇതുപോലെ ഇവയില്‍ പ്രാണികളോ പുഴുക്കുത്തോ കണ്ടാലും കേടായതെന്നു കരുതേണ്ട. ഇതില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാണിത്.

ക്യാരറ്റ് പൊതുവേ കാഴ്ചയ്ക്കു നല്ല നിറമുള്ള, നല്ല വലിപ്പമുള്ളതു നോക്കിയാണ് നാം തെരഞ്ഞെടുക്കുക. പെട്ടെന്നു കണ്ണില്‍ പെടുന്നത് ഇതാണെന്നതാണ് വാസ്തവം. എന്നാല്‍ ഇത്തരം ക്യാരറ്റുകള്‍ നല്ലതല്ല. അധികം നിറമില്ലാത്ത, വലിപ്പമില്ലാത്ത ക്യാരറ്റുകളാണ് ആരോഗ്യത്തിന് ഏറെ നല്ലത്. മറ്റുള്ളവ പലപ്പോഴും കെമിക്കല്‍ സമ്പുഷ്ടമായിരിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button