NewsTechnology

വൺപ്ലസ് ബഡ്സ് പ്രോ 2 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തും, പ്രധാന സവിശേഷതകൾ അറിയാം

9 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്

ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് കുറഞ്ഞ കാലയളവിനുളളിൽ ജനപ്രീതി നേടിയ ബ്രാൻഡാണ് വൺപ്ലസ്. ഇത്തവണ കമ്പനിയുടെ ഏറ്റവും പുതിയ വൺപ്ലസ് ബഡ്സ് പ്രോ 2 ഇയർബഡുകളാണ് പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 7 മുതലാണ് വൺപ്ലസ് ബഡ്സ് പ്രോ 2 വാങ്ങാൻ സാധിക്കുക. ഇവയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

ഓരോ ഇയർബഡിലും MelodyBoost ഡ്യുവൽ ഡ്രൈവറുകളുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ, പാട്ടുകൾ വളരെ വ്യക്തമായി തന്നെ ആസ്വദിക്കാൻ കഴിയുന്നതാണ്. 9 മണിക്കൂർ വരെയാണ് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, 38 മണിക്കൂർ ബാറ്ററി ബാക്കപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 10 മിനിറ്റ് മാത്രം ചാർജ് ചെയ്താൽ 3 മണിക്കൂർ വരെ പ്ലേബാക്കും, കെയ്സിൽ 10 മണിക്കൂർ വരെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ്.

Also Read: തുമ്മലില്‍ നിന്ന് രക്ഷ നേടാന്‍ പരീക്ഷിക്കാം ചില വീട്ടുവഴികൾ

ചെറിയ കോണാകൃതിയിലാണ് ഇയർബഡുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇവയുടെ ടിപ്പുകളിൽ ഡ്യുവൽ- ടോൺ ഡിസൈൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക്, വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. വൺപ്ലസ് ബഡ്സ് പ്രോ 2- വിന്റെ ഇന്ത്യൻ വിപണി വില 10,812 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button