Latest NewsNewsTechnology

സാംസംഗ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് യുഎസ് വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം

6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എ14 പുറത്തിറക്കി. യുഎസ് വിപണിയിലാണ് ഈ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 2023- ൽ ലോഞ്ച് ചെയ്യുന്ന സാംസംഗിന്റെ ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന സവിശേഷതയും സാംസംഗ് ഗാലക്സി എ14- ന് ഉണ്ട്. ഈ സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന. ഈ ഹാൻഡ്സെറ്റിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിട്ടുള്ളത്. 1,080 × 2,408 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ഒക്ട-കോർ മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 ആണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും സിൽവർ, മെറൂൺ, ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ 4 കളർ വേരിയന്റുകളിലാണ് സാംസംഗ് ഗാലക്സി എ14 വാങ്ങാൻ സാധിക്കുക. 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 199.99 ഡോളറാണ് വില.

Also Read: വിജയിച്ചാൽ ഓരോ കളിക്കാരനും ഒരു കോടി രൂപ!! ഹോക്കി ടീമിന് മുഖ്യമന്ത്രിയുടെ വാഗ്ദാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button