ThrissurKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു : പ്രതിക്ക് കഠിനതടവും പിഴയും

മാ​ടാ​യി​ക്കോ​ണം അ​ച്ചു​നാ​യ​ർ മൂ​ല​യി​ൽ തൈ​വ​ള​പ്പി​ൽ രാ​ജ​നെ (61) ആണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: 12കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വയോധികന് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മാ​ടാ​യി​ക്കോ​ണം അ​ച്ചു​നാ​യ​ർ മൂ​ല​യി​ൽ തൈ​വ​ള​പ്പി​ൽ രാ​ജ​നെ (61) ആണ് കോടതി ശിക്ഷിച്ചത്. ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി കെ.​പി. പ്ര​ദീ​പ് ആണ് ശി​ക്ഷ​ വിധിച്ചത്.

Read Also : ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 ഇന്ന്: സഞ്ജു പുറത്ത്? ഇന്ത്യയുടെ സാധ്യത ഇലവൻ!

പോ​ക്സോ നി​യ​മ​പ്ര​കാ​രം മൂ​ന്ന് വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും കൂ​ടാ​തെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ പ്ര​കാ​രം ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം വീ​ണ്ടും നാ​ലു​മാ​സം കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കാ​നും ശിക്ഷാവി​ധി​യിൽ പറയുന്നു.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​എ​ൻ. സി​നി മോ​ൾ ഹാ​ജ​രാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​റാ​യി​രു​ന്ന സു​രേ​ഷ് കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button