Latest NewsNewsBusiness

സഹകരണത്തിനൊരുങ്ങി ആക്സിസ് ബാങ്കും ഓപ്പണും, ലക്ഷ്യം ഇതാണ്

ആക്സിസ് ബാങ്കുമായി സഹകരിക്കുന്ന ആദ്യ ഫിൻടെക് കമ്പനി കൂടിയാണ് ഓപ്പൺ

പ്രമുഖ ഡിജിറ്റൽ ബാങ്കിംഗ് സ്ഥാപനമായ ഓപ്പണുമായി കൈകോർക്കാനൊരുങ്ങി ആക്സിസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് സമ്പൂർണ്ണ ഡിജിറ്റൽ കറന്റ് അക്കൗണ്ട് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ, ചെറുകിട സംരംഭങ്ങൾക്കും, കുടുംബ സംരംഭങ്ങൾക്കും, ഇൻഫ്ലുവൻമാർക്കും ഒട്ടനവധി നേട്ടമാണ് ലഭിക്കുക. ഓപ്പണിന്റെ സമ്പൂർണ സാമ്പത്തിക ഓട്ടോമേഷൻ സംവിധാനത്തിലൂടെയാണ് പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്യുന്നത്. ഇതോടൊപ്പം ആക്സിസ് ബാങ്കിന് നിക്ഷേപകർക്കായി സമഗ്ര ബാങ്കിംഗ് സേവനങ്ങളും നൽകാൻ സാധിക്കും.

ആക്സിസ് ബാങ്കുമായി സഹകരിക്കുന്ന ആദ്യ ഫിൻടെക് കമ്പനി കൂടിയാണ് ഓപ്പൺ. ‘പുതിയ സഹകരണത്തിലൂടെ എല്ലാ ബിസിനസ് സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കാനുളള ശ്രമങ്ങളാണ് ഇരുകമ്പനികളും നടത്തുക’, ആക്സിസ് ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് ആൻഡ് ട്രാൻസ്ഫർമേഷൻ മേധാവിയും പ്രസിഡന്റുമായ സമീർ ഷട്ടി പറഞ്ഞു. വരും ആഴ്ചകളിൽ ഒട്ടനവധി മേഖലകൾ ലക്ഷ്യമിട്ടുളള പ്രവർത്തനങ്ങൾക്ക് ആക്സിസ് ബാങ്കും ഓപ്പണും തുടക്കമിടും.

Also Read: അജ്ഞാത സ്ത്രീ എത്തി മരങ്ങളില്‍ മഞ്ഞയും ചുവപ്പും കളറുകളില്‍ പെയിന്റ് അടിച്ചതില്‍ ദുരൂഹത: പൊലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button