Latest NewsLife StyleHealth & Fitness

ആരോഗ്യത്തിനും ആയുസ്സിനും ഈ ഭക്ഷണങ്ങൾ : രുചിയിൽ പിന്നിലെങ്കിലും ഗുണത്തിൽ മുമ്പൻ

ഇത് കഴിക്കുന്നത് സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും, കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു.

ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയുസ്സിനും ചില ഭക്ഷണങ്ങൾ ഉത്തമമാണ്. ഇവ കഴിച്ചാൽ വലിയ രുചിയുണ്ടാവുകയുമില്ല. എന്നാൽ അവ നമ്മുടെ ആരോഗ്യത്തിനു നൽകുന്ന ഗുണങ്ങൾ നിർവചനാതീതമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ബീറ്റ്‌റൂട്ട്. എന്നാല്‍ രുചിയുടെ കാര്യത്തില്‍ അല്‍പം പുറകിലാണ്. അതുകൊണ്ട് തന്നെ ഇത് കഴിക്കാന്‍ അത്ര തിരക്കുണ്ടാവില്ല പലര്‍ക്കും. പൊട്ടാസ്യം, അയേണ്‍, വിറ്റാമിന്‍ എ എന്നിവ കൊണ്ട് സമ്ബുഷ്ടമാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ഇത് കഴിക്കുന്നത് സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും, കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു.

അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.ഉണക്കമുന്തിരി അത്രയധികം ടേസ്‌റ്റോടെ ആരും കഴിക്കുന്നതായി കാണുന്നില്ല. എന്നാല്‍ ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്നതാണ് സത്യം. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്, മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ഉണക്കമുന്തിരി. രുചി എന്നതിലുപരി ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ഘടകങ്ങള്‍ ധാരാളം ഉണക്കമുന്തിരിയില്‍ ഉണ്ട്. ആരോഗ്യത്തിന്റെ കലവറയാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അത്രയധികം ടേസ്റ്റ് ഇല്ലാത്ത ഒന്നാണ് എന്നതാണ് സത്യം.

പലപ്പോഴും രാവിലെയുള്ള ഭക്ഷണമായി പലരും ഓട്‌സ് കഴിക്കാറുണ്ട്. എന്നാല്‍ ടേസ്റ്റ് എന്നതിലുപരി ആരോഗ്യം തന്നെയാണ് എല്ലാവരും ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരുന്നില്ല. രക്തസമ്മര്‍ദ്ദം, ഹൃദയത്തിന്റെ ആരോഗ്യം, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ മികച്ചത് തന്നെയാണ് ഓട്‌സ്.രുചിയില്ല എന്ന് പറയുന്നുണ്ടെങ്കിലും രുചിയുള്ള ഒരു ഇലയാണ് ചീര എന്ന കാര്യം സത്യമാണ്. എന്നാല്‍ ഇത്രയും ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒരു ഭക്ഷണം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ചീരയിലുള്ള ഓക്‌സാലിക് ആസിഡ് ആണ് പലപ്പോഴും ചീരയുടെ സ്വാദിനെ കുറക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുറഞ്ഞ കലോറി, ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്, ഓവേറിയന്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചീര.ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. എന്നാല്‍ രുചിയുടെ കാര്യത്തില്‍ അല്‍പം പിന്നിലേക്കാണ് എന്നതാണ് സത്യം. വിറ്റാമിന്‍ സി,ബീറ്റാ കരോട്ടീന്‍, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ബ്രോക്കോളിയില്‍. ഇത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബ്രോക്കോളി. കസ്‌കസ് ഷേക്കിലും ജ്യൂസിലും മറ്റും ചേര്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് പച്ചക്ക് കഴിക്കാന്‍ യാതൊരു വിധത്തിലുള്ള രുചിയും ഇല്ല എന്നതാണ് സത്യം.

എന്നാല്‍ ആരോഗ്യത്തിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയമേ വേണ്ട. കസ്‌കസ് കഴിക്കുന്നത് അമിത ഭക്ഷണശീലത്തെ ഇല്ലാതാക്കുന്നു. പ്രോട്ടീന്‍ കലവറയാണ് കസ്‌കസ്. മാത്രമല്ല മസില്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്‌കസ്. പുളിപ്പിച്ച തരത്തിലുള്ള ഒരു പാലുല്‍പ്പന്നമാണ് കെഫിര്‍. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള ബാക്ടീരിയ ദഹന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലുപരി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് രുചിയുണ്ടാവില്ല എന്നതാണ് സത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button