Latest NewsKeralaNews

തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരി ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് തെരവുനായ ആക്രമണം. കൊണ്ടോട്ടിയിലാണ് സംഭവം. തെരുവുനായ ആക്രമണത്തിൽ വടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റു. കൊണ്ടോട്ടി മേലങ്ങാടി ഭാഗത്താണ് തെരുവ് നായ ആക്രമണം നടന്നത്. വീട്ടിലിരിക്കുന്നവരെയും റോഡിലൂടെ നടന്നു പോകുന്നവരെയും തെരുവുനായ ആക്രമിച്ചു.

Read Also: അജ്ഞാത സ്ത്രീ എത്തി മരങ്ങളില്‍ മഞ്ഞയും ചുവപ്പും കളറുകളില്‍ പെയിന്റ് അടിച്ചതില്‍ ദുരൂഹത: പൊലീസ് അന്വേഷണം ആരംഭിച്ചു

ആക്രമണം ഉണ്ടായതോടെ നഗരസഭാ അധികൃതർ താലൂക്ക് ദുരന്തനിവാരണ സേനയായ ടിഡിആർഎഫ് വോളണ്ടിയർമാരുടെ സഹായം തേടിയിരുന്നു. എന്നാൽ, ഇതിനിടെ വീണ്ടുമെത്തിയ നായയെ വീട്ടുകാരൻ കുരുക്കിട്ട് പിടികൂടുകയായിരുന്നു. പിന്നീട് നായയെ മൃഗാശുപത്രിയിലേക്ക് മാറ്റി. മറ്റ് നായകൾക്കായി ടിഡിആർഎഫ് വോളണ്ടിയർമാർ തെരച്ചിൽ നടത്തുന്നുണ്ട്.

Read Also: കള്ളനെ കാവലേൽപ്പിച്ചു! ബീയർ നിർമാണശാലയിൽ നിന്ന് ബീയർ കടത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button