NewsHealth & Fitness

ശൈത്യകാലത്ത് ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

തണുപ്പുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ് ഈത്തപ്പഴം

മാറിവരുന്ന കാലാവസ്ഥ നമ്മുടെ ആഹാര രീതിയെയും ജീവിതശൈലിയെയും നേരിയ തോതിൽ ബാധിക്കാറുണ്ട്. ശൈത്യകാലത്ത് മിക്കവരെയും പിടികൂടുന്ന ഒന്നാണ് അലസത. ഇക്കാലയളവിൽ ജോലി ചെയ്യാനും, പുറത്തുപോകാനും വരെ മടി അനുഭവപ്പെടാറുണ്ട്. കാലാവസ്ഥ മാറുന്നതിനാൽ തണുപ്പുകാലത്ത് ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആഹാര രീതിയാണ് ശൈത്യകാലത്ത് പിന്തുടരേണ്ടത്. അത്തരത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ഉന്മേഷം നൽകാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

തണുപ്പുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ് ഈത്തപ്പഴം. ഇവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ, ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്ടോസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഉന്മേഷം വർദ്ധിപ്പിക്കും. അതിനാൽ, ഈത്തപ്പഴം ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

Also Read: പെട്രോളുമായി മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

മഞ്ഞുകാലത്ത് സീസണലായി ലഭിക്കുന്നൊരു വിഭവമാണ് മധുരക്കിഴങ്ങ്. ഇതും ഉന്മേഷം ലഭിക്കുന്നതിന് നല്ല രീതിയില്‍ സഹായകമാകുന്ന ഭക്ഷണം തന്നെയാണ്. ഇവയിൽ കലോറി, എനർജി, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

ബദാം, വാൾനട്ട്സ്, പിസ്ത തുടങ്ങിയവ തണുപ്പുകാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ ഒമേഗ- 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഊർജ്ജം പകരുന്നതിനോടൊപ്പം, ഉന്മേഷം നിലനിർത്താനും വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button