KollamKeralaNattuvarthaLatest NewsNews

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു : വിമുക്തഭടൻ അറസ്റ്റിൽ

കല്ലേലിഭാഗം തൊടിയൂർ അപ്സരാലയത്തിൽ അരുണൻ (58) ആണ് പിടിയിലായത്

കരുനാഗപ്പള്ളി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ പൊലീസ് പിടിയിൽ. കല്ലേലിഭാഗം തൊടിയൂർ അപ്സരാലയത്തിൽ അരുണൻ (58) ആണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സംഭവം. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ ആക്ടിലെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കരുനാഗപ്പള്ളി പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

Read Also : പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു : വീട്ടമ്മയും അമ്മയും രക്ഷപ്പെട്ടത് അത്ഭുതകരമായി

കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്‍റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ വി. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ, ഷാജിമോൻ, എ.എസ്.ഐ വേണു, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button