Latest NewsNewsSaudi ArabiaInternationalGulf

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ല: അറിയിപ്പുമായി ഈ രാജ്യം

ജിദ്ദ: ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന അറിയിപ്പുമായി സൗദി അറേബ്യ. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്ന് സൗദി അറിയിച്ചു.

Read Also: സിന്തറ്റിക് മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ പോലീസിന്റെ പിടിയിൽ

വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടർന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചത്. ജിദ്ദ, റിയാദ്, ദമാം, മദീന വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ ടെർമിനലിലെ പാസഞ്ചേഴ്‌സ് ഹാളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. രാജ്യത്ത് വിൽപന നടത്താൻ അനുമതിയുള്ള ഉൽപ്പന്നങ്ങൾ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ വിൽപന നടത്താം.

Read Also: നാട്ടിൽ ഭിന്നിപ്പുണ്ടാക്കുന്നത് കമ്മികളുടെ പരിപാടി ആണെന്ന് ജനത്തിന് മനസ്സിലാക്കി കൊടുത്തതിന് നന്ദി: സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button