Kallanum Bhagavathiyum
PathanamthittaKeralaNattuvarthaLatest NewsNews

തിരുവല്ല ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

മങ്കൊമ്പ് സ്വദേശിയായ ഗിരീഷിന്റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്

തിരുവല്ല: തിരുവല്ല ബൈപ്പാസിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന മലയാലപ്പുഴ ദേവി ക്ഷേത്ര ജീവനക്കാരനും മങ്കൊമ്പ് സ്വദേശിയായ ഗിരീഷിന്റെ കാറും കാവുംഭാഗം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Read Also : ‘എന്റെ മകൻ സംസ്കാര സമ്പന്നനാണ്’: വിമാനത്തിനുള്ളിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവിന്റെ അച്ഛൻ പറയുന്നു

ബൈപ്പാസിലെ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാവുംഭാഗം സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിഞ്ഞു.

സംഭവം കണ്ട് ഓടി കൂടിയ സമീപവാസികൾ ചേർന്നാണ് പരിക്കേറ്റ മൂവരേയും പുറത്തെടുത്തത്. തുടർന്ന്, അപകടത്തിൽപ്പെട്ട വാഹനങ്ങൾ തിരുവല്ല പൊലീസ് എത്തി സംഭവ സ്ഥലത്തു നിന്നു നീക്കിയത്.

shortlink

Related Articles

Post Your Comments


Back to top button