Latest NewsNewsInternationalKuwaitGulf

കുവൈത്തിലെ തിയേറ്ററുകൾ കീഴടക്കി ‘മാളികപ്പുറം’; അഭിനന്ദന പ്രവാഹം, കേക്ക് മുറിച്ച് ആരാധകരുടെ ആഘോഷം

കുവൈത്ത് സിറ്റി: കുവൈത്തിൽ 2 തിയേറ്ററുകളിൽ 14 ഷോകളുമായി ഉണ്ണി മുകുന്ദൻ നായനായ മാളികപ്പുറം എത്തി. കുവൈത്തിലെ ആരാധകർക്കായി റിലീസിംഗ് ദിവസമായ വ്യാഴാഴ്ചയും അവധി ദിനമായ വെള്ളിയാഴ്ചയും ഓസോൺ സിനിമാസിൽ ടീം ഉണ്ണിമുകുന്ദൻ സ്‌പെഷ്യൽ ഷോകൾ സംഘടിപ്പിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് കാണികളിൽ നിന്നും ലഭിക്കുന്നത്.

Read Also: കേരളത്തില്‍ എന്തു നടക്കണമെന്ന് തീരുമാനിക്കുന്നത് മുഹമ്മദ് റിയാസും ഫാരിസ് അബൂബക്കറുമാണ്: പി.സി.ജോര്‍ജ്

എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ ഇഷ്ടദേവനായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം നവാഗതനായ വിഷ്ണു ശശിശങ്കർ ആണ് സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. അഭിലാഷ് പിള്ളയുടേതാണ് രചന. വിഷ്ണു നമ്പൂതിരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: രഞ്ജിൻ രാജ്. സംവിധായകൻ തന്നെ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also: പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ: പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button