KeralaLatest NewsNews

‘അയ്യോ പോവല്ലേ, അയ്യോ പോവല്ലേ…’: കാശ് വാങ്ങി ചെയ്യുന്ന ജോലി, അതിനപ്പുറം എന്താണ്?- പഴയിടത്തെ പരിഹസിച്ച് ബിന്ദു അമ്മിണി

വിളമ്പുന്ന ഭക്ഷണത്തിൽ പോലും വർഗീയത കണ്ടെത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ കലോത്സവങ്ങളിൽ ഇനിമുതൽ താൻ പാചകം ചെയ്യുന്നില്ലെന്ന് പ്രഖ്യാപിച്ച പഴയിടം മോഹനൻ നമ്പൂതിരിയെ പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളം, ജാതി കേരളം ആയി മാറിക്കൊണ്ടിരിക്കുമ്പോൾ ആണ് പഴയിടത്തെ പോലെ ഉള്ളവർ ജാതി ചർച്ച ചെയ്യപ്പെടുന്നതിൽ ആശങ്കാകുലർ ആകുകയും സാമൂഹിക മാറ്റത്തിൽ പങ്കാളികൾ ആകില്ല എന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകായും ചെയ്യുന്നതെന്ന് ബിന്ദു അമ്മിണി പറയുന്നു. സാമൂഹിക മാറ്റത്തിന് പിന്തിരിഞ്ഞു നിന്നു കൊണ്ട് ജാതി മേൽകോയ്മ സംരക്ഷിക്കാൻ ഉള്ള ബദ്ധപാടിലാണ് പഴയയിടവും മറ്റുമെന്നാണ് ബിന്ദു അമ്മിണിയുടെ പക്ഷം.

ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അയ്യോ പോവല്ലേ, അയ്യോ പോവല്ലേ 😂.
കേരളം ജാതി കേരളം ആയി മാറിക്കൊണ്ടിരിക്കുമ്പോൾ ആണ് പഴയിടത്തെ പോലെ ഉള്ളവർ ജാതി ചർച്ച ചെയ്യപ്പെടുന്നതിൽ ആശങ്കാകുലർ ആകുകയും സാമൂഹിക മാറ്റത്തിൽ പങ്കാളികൾ ആകില്ല എന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. ആദ്യം കേൾക്കുമ്പോൾ യുക്തി സഹജമെന്നു തോന്നുമെങ്കിലും സാമൂഹിക മാറ്റത്തിന് പിന്തിരിഞ്ഞു നിന്നു കൊണ്ട് ജാതി മേൽകോയ്മ സംരക്ഷിക്കാൻ ഉള്ള ബദ്ധപാടിലാണ് പഴയയിടവും മറ്റും.
അടുത്ത കലോത്സവം മുതൽ നോർമൽ ഫുഡ്‌ കൂടി ഉണ്ടാകും എന്ന്‌ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ സസ്യാഹാരത്തിന്റെയും ജാതിയുടെയും മേൽക്കോയ്മ നഷ്ടപെടുന്നതിലുള്ള പ്രതിക്ഷേധം ആണ്പഴയിടത്തിന്റെ പിന്മാറ്റം.
സൗജന്യ ഭക്ഷണം ആണ് പഴയിടം ഇത്രകാലവും കലോത്സവത്തിന് നൽകിയിരുന്നത് എന്ന്‌ പോലും തോന്നിപോകും. കാശ് വാങ്ങി ചെയ്യുന്ന ജോലി. അതിനപ്പുറം എന്താണ്.
കേരളത്തിൽ കുടുംബശ്രീ അടക്കം നിരവധി സംഘങ്ങൾ കാറ്ററിംഗ് ചെയ്യുന്നുണ്ട്.
കൃത്യമായി ടെൻഡർ വിളിച്ചു നല്ല ഭക്ഷണം നൽകുന്നവർക്ക് ടെൻഡർ അനുവദിക്കുകയാണ് ചെയ്യേണ്ടത്.
അതും ഭക്ഷണം തെരഞ്ഞെടുക്കാൻ ഉള്ള സൗകര്യത്തോടെ.
വെജിറ്റേറിയൻ കഴിക്കുന്നവർക്ക് അതും നോൺ വെജിറ്റേറിയൻ കഴിക്കുന്നവർക്ക് അത് തിരഞ്ഞെടുക്കാൻ കഴിയണം.
കലയെ ഹിന്ദുമതവുമായി ബന്ധിപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button