Latest NewsUAENewsInternationalGulf

സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി

അബുദാബി: സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി. സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് പുതിയ ആപ്ലിക്കേഷൻ. അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ)യാണ് പ്രത്യേക ആപ്പ് (വാജിബ്) പുറത്തിറക്കിയത്. തെറ്റായ പെരുമാറ്റ റിപ്പോർട്ട് ചെയ്യുന്നതിനായി തയാറാക്കിയ വാജിബ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തിയാണ് പുതിയ ആപ്പ് പുറത്തിറക്കിയത്.

Read Also: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി ഈ മാസം 16 മുതല്‍ ലോണ്‍ മേള നടത്തുന്നു

പൊതുവിഭവങ്ങളും ഫണ്ടുകളും കാര്യക്ഷമമായും ഫലപ്രദമായും കൈകാര്യം ചെയ്യുകയും ശേഖരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നുവെന്നും ഭാവി തലമുറകൾക്കായി അവ സംരക്ഷിക്കുന്നുവെന്നും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി ഈ മാസം 16 മുതല്‍ ലോണ്‍ മേള നടത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button