KeralaLatest NewsNews

ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മുൻ സൈനികൻ മരിച്ചു

കോഴിക്കോട്: ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മുൻ സൈനികൻ മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയിൽതൊടികയിൽ ദിലീപ് കുമാർ (40) ആണ് മരിച്ചത്. കുരുവട്ടൂർ കുമ്മങ്ങോട്ട്താഴത്താണ് അപകടം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. സെക്യൂരിറ്റി ജോലി കഴിഞ്ഞ് വേങ്ങേരിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങു​മ്പോഴാണ് അപകടം.

അപകടം നടന്ന ഉടനെ തന്നെ ദിലീപ് കുമാറിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

15 വർഷത്തോളം ഇന്ത്യൻ സൈന്യത്തിൽ പ്രവർത്തിച്ച ദിലീപ് ജമ്മു കശ്മീർ, ഉത്തർ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പാണ് സൈന്യത്തിൽ നിന്ന് വിരമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button