Latest NewsIndia

ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിൽ 45ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവളകൾ: യുവാവ് കസ്റ്റംസിനെ അറിയിച്ചു, സത്യസന്ധതയ്ക്ക് അഭിനന്ദനം

സത്യസന്ധതയുടെ മറുവാക്കായി മാറിയിരിക്കുന്ന ഹർവീന്ദർ എന്ന യുവാവ് വാർത്തകളിൽ നിറയുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിലെ ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണമാണ് ഹർവീന്ദറിന് കിട്ടിയത്. പ്രതിമാസം 25,000 രൂപയ്‌ക്ക് ജോലി ചെയ്യുകയാണെങ്കിലും സ്വർണ്ണം കണ്ടിട്ടും ഹർവീന്ദറിന്റെ മനസിന് ഒന്നും സംഭവിച്ചില്ല. ഒരു പ്രലോഭനവുമില്ലാതെ ആ സ്വർണം ഹർവീന്ദർ സർക്കാർ ഖജനാവിലേക്ക് നൽകി. തന്റെ അച്ഛൻ പഠിപ്പിച്ച സത്യസന്ധതയാണ് ഇന്നും കൈമുതലായുള്ളതെന്ന് ഹർവീന്ദർ പറഞ്ഞു.

ഈ സ്വർണ്ണ വളകൾ കണ്ടപ്പോൾ ഞാൻ ആദ്യം ഒന്ന് ഭയന്നു. ഉടനെ കസ്റ്റംസ് ഓഫീസറെ വിവരമറിയിച്ച് സ്വർണം ഏൽപ്പിക്കുകയായിരുന്നു. ഞാൻ വളരെ ചെറിയ സ്ഥലത്ത് നിന്നാണ് വരുന്നത്. അച്ഛൻ സർക്കാർ ജോലിക്കോ മറ്റെന്തെങ്കിലുമോ പഠിക്കാൻ പോലും എന്നെ നിർബന്ധിച്ചിട്ടില്ല. സത്യസന്ധതയാണ് എന്നെ പഠിപ്പിച്ചത്. ഹർവീന്ദർ പറഞ്ഞു. രാജസ്ഥാനിലെ അൽവാർ സ്വദേശിയാണ് 26 കാരനായ ഹർവിന്ദർ നരുക്ക. ബിഎസ്‌സി വരെ പഠിച്ച ഹർവീന്ദർ കഴിഞ്ഞ ഡിസംബർ 1 മുതൽ അഹമ്മദാബാദ് എയർപോർട്ടിൽ ഹൗസ് കീപ്പിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്.

അഹമ്മദാബാദ് എയർപോർട്ടിൽ ക്ലീനിംഗ്, ട്രോളി മെയിന്റനൻസ്, യാത്രക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കൽ എന്നിവയാണ് ഹർവീന്ദറിന്റെ പ്രധാന ജോലി. 50 പേരടങ്ങുന്ന ജീവനക്കാരാണ് അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്നത്. ഷെഡ്യൂൾ അനുസരിച്ച്, രാത്രി ടോയ്ലറ്റ് വൃത്തിയാക്കിയിട്ടുണ്ടോ എന്നറിയാൻ ഹർവീന്ദർ എയർപോർട്ട് ടോയ്‌ലറ്റിൽ പോയി. ഇന്ത്യൻ ടോയ്‌ലറ്റിലെ ഫ്ലഷ് ശരിയായി പ്രവർത്തിക്കാത്തതിനാൽ ഫ്ലഷ് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോൾ അതിനുള്ളിൽ ഒരു കറുത്ത ബാഗ് ഉണ്ടായിരുന്നു. ഇതിനുള്ളിൽ ഭാരമുള്ള രണ്ട് സ്വർണ്ണ വളകളും. തുടർന്ന് വിവരം കസ്റ്റംസ് ഓഫീസറെ അറിയിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തി സ്വർണവളകൾ ഏറ്റെടുക്കുകയും, മൂല്യനിർണയം നടത്തിയ ശേഷം 45 ലക്ഷം രൂപയാണ് മതിപ്പ് വിലയെന്ന് വ്യക്തമാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button