CinemaLatest NewsNewsKollywood

തന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത്: മിത്രന്‍ ജവഹര്‍

തന്റെ പേരുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്ന് സംവിധായകന്‍ മിത്രന്‍ ജവഹര്‍. തന്റെ പുതിയ സിനിമയെ കുറിച്ച് വരുന്ന വാര്‍ത്തകളോടാണ് സംവിധായകന്‍ പ്രതികരിച്ചത്. താന്‍ പുതിയൊരു ചിത്രത്തിന്റെ തിരക്കഥാ ജോലിയിലാണെന്നും മറ്റൊരു സിനിമയും ഇപ്പോള്‍ ചെയ്യുന്നില്ലെന്നും സംവിധായകൻ പറയുന്നു.

‘തിരുചിത്രമ്പല’ത്തിനു ശേഷം ഞാൻ അടുത്ത സിനിമയുടെ തിരക്കഥാ ജോലിയിലാണ്. താൻ മറ്റൊരു സിനിമയും ഇപ്പോള്‍ ചെയ്യുന്നില്ല എന്നും മിത്രൻ ജവഹര്‍ പറഞ്ഞു. എന്റെ പേരുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളിലും പരസ്യങ്ങളിലും വിശ്വസിക്കരുത്. എന്റെ പുതിയ സിനിമയെ കുറിച്ച് ഞാൻ സ്വന്തം ട്വിറ്റര്‍ ഹാൻഡിലില്‍ തന്നെ വെളിപ്പെടുത്തും എന്നുമാണ് മിത്രൻ ജവഹര്‍ അറിയിച്ചിരിക്കുന്നത്.

Read Also:- ഷെയർ ചാറ്റില്‍ പരിചയപ്പെട്ട യുവതിയെ കാണാനെത്തി, വഴി തെറ്റിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

ധനുഷിനൊപ്പം നിത്യ മേനനും പ്രധാന കഥാപാത്രമായി എത്തിയ ചിത്രം നിര്‍മ്മിച്ചത് സണ്‍ പിക്ചേഴ്സാണ്. റെഡ് ജിയാന്റ് മൂവീസാണ് വിതരണം. ഓം പ്രകാശാണ് ഛായാഗ്രാഹകൻ. ഒടിടി റിലീസുകള്‍ക്ക് ശേഷം ഒരിടവേളയ്ക്ക് ശേഷം ധനുഷിന്റേതായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘തിരുചിത്രമ്പലം’.

shortlink

Related Articles

Post Your Comments


Back to top button