ThiruvananthapuramKeralaNattuvarthaLatest NewsNews

മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

നീ​ലാം​കോ​ണം ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ രാജു(49)വി​നെ​യാ​ണ് തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

കാ​ട്ടാ​ക്ക​ട: മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലാം​കോ​ണം ചാ​ന​ൽ​ക്ക​ര വീ​ട്ടി​ൽ രാജു(49)വി​നെ​യാ​ണ് തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

Read Also : മരണം തൊട്ടടുത്ത് എത്തിയോ എന്ന് ചില പ്രകടമായ ലക്ഷണങ്ങൾ മൂലം അറിയാൻ സാധിക്കും: ഗരുഡപുരാണത്തിലെ സൂചനകൾ

ഇ​ന്ന​ലെ രാ​വി​ലെ മീ​ൻ വാ​ങ്ങു​ന്ന​തി​നാ​യി എ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ളാ​ണ് അ​രു​വി​യോ​ടി​ന് സ​മീ​പം പു​ല്ലു​വ​ര​മ്പ് തോ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കുക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് മ​രം വെ​ട്ടു​ന്ന​തി​നാ​യി ഇ​യാ​ൾ രാ​വി​ലെ എ​ത്താ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

സംഭവം അറിഞ്ഞെത്തിയ മാ​റ​ന​ല്ലൂ​ർ പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​. തുടർന്ന്, മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ല​ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ : രാ​ഹു​ൽ, രാ​ജേ​ഷ്, രാ​ഖി.

shortlink

Related Articles

Post Your Comments


Back to top button