Latest NewsNewsBusiness

ഇന്ത്യയ്ക്ക് സ്വർണത്തോടുള്ള പ്രിയം കുറയുന്നു, ഇറക്കുമതിയിൽ ഇടിവ്

സ്വർണത്തിന്റെ ഇറക്കുമതി കുറഞ്ഞതോടെ, ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാൻ സാധിക്കും

രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ ഇടിവ് തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- ഡിസംബറിൽ 20 ടൺ സ്വർണം മാത്രമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്. 2021 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ 79 ശതമാനത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 2021- ഡിസംബറിൽ 95 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്.

സ്വർണത്തിന്റെ ഇറക്കുമതി കുറഞ്ഞതോടെ, ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാൻ സാധിക്കും. ഇതിനുപുറമേ, രൂപയെ പിന്തുണയ്ക്കാനും കഴിയുന്നതാണ്. സ്വർണത്തിന്റെ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നിറവേറ്റുന്നത്. അതുകൊണ്ടുതന്നെ, ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്.

Also Read: നാദാപുരത്ത് അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി

2022- ൽ ഏകദേശം 36.6 ബില്യൺ ഡോളറാണ് സ്വർണത്തിന്റെ ഇറക്കുമതിക്ക് വേണ്ടി മാത്രമായി ഇന്ത്യ ചെലവഴിച്ചത്. ഡിസംബറിൽ മാത്രം 1.8 ബില്യൺ ഡോളറിന്റെ സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button