KeralaLatest NewsNews

പകൽ ഉറക്കം, ലൊക്കേഷൻ കൈമാറിയാൽ രാത്രി മുതൽ പുലർച്ചെ വരെ ബ്ലെസിയുടെ സേവനം ആർക്കും ലഭിക്കും: ഒരു ദിവസത്തേക്ക് 7000 രൂപ

കൊച്ചി: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് വ്യാപക തിരച്ചിലാണ് പോലീസും എക്സൈസും നടത്തുന്നത്. ലഹരിമരുന്ന് വാങ്ങുന്നവരെയും വിൽപ്പന നടത്തുന്നവരെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ലഭിൽക്കുന്നതിനെ തുടർന്ന് നടത്തുന്ന പരിശോധനയിൽ കുടുങ്ങുന്നതെല്ലാം ചെറുപ്പക്കാരാണ്. ഒരു സംഘത്തിൽ ഒരു പെൺകുട്ടിയും ഉണ്ടാകും എന്നതാണ് ഇവരുടെ രീതി. സമാനരീതിയിൽ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 21 കാരി പിടിയിലായി. പാതിരാത്രി മുതൽ പുലർച്ചെ വരെ സ്കൂട്ടറിൽ പാഞ്ഞുനടന്ന് മാരക ലഹരി വസ്തുക്കൾ വില്പന നടത്തിവന്ന ബ്ലെസിയാണ് അറസ്റ്റിലായത്.

കൊല്ലം സ്വദേശിനിയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമാണ് ബ്ലെസി. എക്‌സൈസിന്റെ വലയിലാണ് പെൺകുട്ടി കുടുങ്ങിയത്. ഇവർക്ക് വൻതോതിൽ എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കൾ എത്തിച്ച് നൽകുന്നത് കോഴിക്കോട് സ്വദേശിയാണ്. ഏഴ് പേരാണ് ഈ സംഘത്തിലുള്ളത്. ഒരു ദിവസത്തേക്ക് നല്ല വരുമാനമാണ് ബ്ലെസിക്ക് ലഭിക്കുന്നത്. ആഡംബര ജീവിതത്തിനും അടിച്ച് പൊളിക്കുമായിട്ടാണ് ബ്ലെസി ഈ പണം ഉപയോഗിച്ചിരുന്നത്.

ബ്ലെസിയുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാമിലധികം എം.ഡി.എം.എ കണ്ടെടുത്തു. മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷൻ കോഴ്സ് പഠിക്കാനാണ് കൊച്ചിയിൽ എത്തിയത്. ക്ലാസിൽ പോകാതെ സ്പായിൽ ജോലിക്ക് കയറി. ഈ ജോലി നഷ്ടമായപ്പോഴാണ് ലഹരിയുടെ വഴിയേ ബ്ലെസി തിരിഞ്ഞതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് സ്വദേശി വാടകയ്ക്കെടുത്ത വീട്ടിൽ മൂന്ന് പേരാണ് കഴിയുന്നത്. ബ്ലെസിയുടെ കൂടെയുള്ള യുവതികൾക്കും ലഹരി ഇടപാടുകളിൽ പങ്കുള്ളതായാണ് എക്സൈസ് സംശയിക്കുന്നത്.

പുലർച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാട് ഏഴുമണിയോട് തീർക്കും. പ്രതിദിനം 7000 രൂപയാണ് പെൺകുട്ടിക്ക് ലഭിച്ചിരുന്നത്. ഇടപാടുകാർക്ക് വാട്ടസ്ആപ് നമ്പർ നൽകി, അതുവഴി അവർ അയക്കുന്ന ലൊക്കേഷനിലേക്ക് ‘സാധനം’ എത്തിക്കുകയാണ് ബ്ലെസിയുടെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button